വരൂ…. ചക്ക സദ്യ ഉണ്ണാം!!!

വരിക്ക ചക്ക കൊണ്ടുണ്ടാക്കിയ 20 കൂട്ടം തൊടുകറികള്‍, 3 തരം ചക്ക പായസം. ഏതിനാണ് കൂടുതല്‍ രുചി എന്ന ചോദ്യത്തിന് എല്ലാം ഒന്നിനൊന്നു മെച്ചമെന്ന് കഴിക്കാനെത്തിയവരുടെ മറുപടി. ചക്ക തോരന്‍, ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പെരട്ട്, ചക്ക ചില്ലി ഇതെല്ലാം വാഴയിലയില്‍ ഊണിനോടൊപ്പം. ഊണ് കഴിയുമ്പോള്‍ വിവിധയിനം ചക്കപായസങ്ങള്‍. ഊണിന് മുമ്പായി ഔഷധഗുണമുള്ള സൂപ്പ് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നു മണിവരെ തിരുവനന്തപുരം കനകക്കുന്ന് പാലസ്സിലാണ് സൂപ്പര്‍ ഹിറ്റ് ചക്കയൂണ്.

ചക്കയൂണിന്റെ സ്വാദറിയാന്‍ തിരക്കേറി തുടങ്ങിയതോടെ ഊണ് പലദിവസങ്ങളിലും ഉച്ചയ്ക്ക് ഒന്നരയാവുമ്പോഴേക്കും തീരുന്നു. എങ്കിലും പേടിക്കേണ്ട. ചക്ക ബിരിയാണിയും ചക്കപുഴുക്ക്, ചക്കഹല്‍വ, ചക്കപ്പഴം കൊണ്ടുണ്ടാക്കിയ അരവണ, കള്ളുഷാപ്പുകളില്‍ ലഭിക്കുന്ന എരിവും പുളിയുമുള്ള കറികള്‍ ഉള്‍പ്പെടുന്ന ചക്കഷാപ്പ്, അങ്ങനെ ചക്കക്കൊണ്ടുണ്ടാക്കിയ നൂറുകണക്കിന് വിഭവങ്ങള്‍ റെഡി.

വായില്‍ വെള്ളമൂറുന്ന സിന്ദൂരവരിക്ക, ചെമ്പരത്തി വരിക്ക, തേന്‍ വരിക്ക, തുടങ്ങിയ ചക്കപ്പഴങ്ങളും ആവശ്യക്കാരെ കാത്തിരിക്കുന്നു. നൂറുകണക്കിന് ചക്കകളാണ് മുറിച്ചും മുറിക്കാതെയും ചക്കപ്രേമികള്‍ വാങ്ങുന്നത്. ഒന്നോ രണ്ടോപേര്‍ക്ക് കഴിക്കാനായി 10ഉം 15ഉം ചുളകളടങ്ങിയ ചക്ക പാക്കറ്റുകളും റെഡി. വൈകുന്നേരമെത്തുന്നവരും ഭാഗ്യവാന്‍മാര്‍. അവര്‍ക്കായി ചക്കമസാലദോശ, ചക്കബജി, ചക്ക അട,
ചക്ക മഞ്ജൂരിയന്‍, ചക്ക മോദകം, ചക്ക കട്‌ലറ്റ്, തുടങ്ങിയ വിഭവങ്ങളും കാത്തിരിക്കുന്നു.

സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവരുടെ സഹകരണത്തോടെ പ്ലാവ് കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും ആഭിമുഖ്യത്തിലാണ് ചക്ക മഹോത്സവം. രാവിലെ 11 മുതല്‍ വൈകീട്ട് 9 വരെയാണ് പ്രദര്‍ശനം. നല്ല ഭക്ഷണം നിങ്ങളെ കാത്തിരിക്കുന്നു. ഇനി മൂന്നുദിനം മാത്രം

സുഹൃത്ത് സംഗമവും ചക്കസദ്യയും

അനന്തപുരി ചക്ക മഹോത്സവത്തോടനുബന്നിച്ച് വിശിഷ്ട വ്യക്തികൾക്കും മാധ്യമ സുഹൃത്തുക്കൾക്കുമായി ജൂലൈ 6ന് സുഹൃത്ത് സംഗമവും ചക്കസദ്യയും സംഘടിപ്പിച്ചു. ചക്കസദ്യ ഒരുക്കിയ ശ്രീ. റഫീക്കിന് ശ്രീ.ഒ. രാജഗോപാൽ എം.എൽ.എ പൊന്നാട ചാർത്തി. അഡ്വ. രാവി രവികുമാർ , ഡെപ്യൂട്ടി മേയർ, തിരു. കോർപ്പറേഷൻ,പ്രസ്സ് ക്ലബ്ബ് പ്രസിഡൻറ് ശ്രീ.പ്രദീപ് പിള്ള, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തുളസി ടീച്ചർ , ജനറൽ സെക്രട്ടറി അഡ്വ.പി.വിശ്വംഭര പണിക്കർ , കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് ശ്രീ.ആർ.സുബാഷ് , കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ മുൻ പ്രസിഡൻറ് ശ്രീ. പി.റ്റി. മാത്യു ,  ഡിസ്ട്രിക് ഇൻറ്റസ് ടീസ് സെന്റർ ജനറൽ മാനേജർ ശ്രീ. ആർ.രമേഷ് ചന്ദ്രൻ , അഡ്വ.ആർ.സജു മിത്രാ നികേതൻ, സിസ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ എൽ. പങ്കജാക്ഷൻ സ്വാഗതവും ശ്രീ. റൂഫസ് ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി.

പ്ലാവ് ബഡിംഗ് ഗ്രാഫ്റ്റിംഗ് – സൗജന്യ പരിശീലനം

ജൂലൈ 8 പകൽ 24 വരെ

പ്രമുഖ പ്ലാവിന്റെ പ്രചാരകൻ ജാക്ക് അനിൽ നേതൃത്വം നൽകുന്നു പ്ലാവിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ തൈകൾ ഉണ്ടാക്കി വംശം നിലനിർത്താൻ താല്പര്യമുള്ള ഉടമസ്ഥർ പ്പാവിന്റെ ചെറിയ കൊമ്പുമായി എത്തിയാൽ സൗജന്യമായി ബഡ് ചെയ്തു കൊടുക്കുന്നതാണ്. ഫോൺ. 08317449823

 

ഒരു വർഷം കൊണ്ട് കായ്ക്കുന്ന മേൽത്തരം പ്ലാവിൻതൈകൾ വില്പനയ്ക്ക്:

ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി ഗോൾഡ് എന്ന പ്ലാവിൻ തൈ മുതൽ വിവിധയിനം പ്ലാവിൻ തൈകൾ അനന്തപുരി ചക്ക മഹോത്സവം നടക്കുന്ന കനകക്കുന്ന് സൂര്യകാന്തിയിൽ വില്പനക്ക് എത്തിയിട്ടുണ്ട്. ഫോൺ. 8129837355

Advertisements

അനന്തപുരി ചക്കമഹോത്സവം: നാലാം ദിവസം 

ചക്ക ഉൽപ്പന്ന നിർമാണ പരിശീലനവും ചക്കതീറ്റ മത്സരവും ഇന്ന് (3-7-17)
തിരുവനന്തപുരം : അനന്തപുരി ചക്ക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് (3-7-17) രാവിലെ 10.30 ന് ചക്ക ഉൽപ്പന്ന നിർമാണ പരിശീലനവും ചക്കതീറ്റ മത്സരവും വിനോദ സഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്യും. മേയർ അഡ്വ. വി. കെ പ്രശാന്ത് അധ്യക്ഷനായിരിക്കും. അഞ്ചുദിവസത്തെ ചക്ക ഉൽപ്പന്ന നിർമാണ പരിശീലനത്തിന് പത്മിനി ശിവദാസ് (വയനാട് )നേതൃത്വവം നൽകും.വിവരങ്ങൾക്ക് 9072302707
ചക്കയുടെ ഔഷധഗുണങ്ങൾ ശാസ്ത്രലോകം പഠിച്ചു പ്രേരിപ്പിക്കണം – ഡോ. M. K. C നായർ
തിരുവനന്തപുരം :ചക്കയുടെ ഔഷധഗുണങ്ങൾ ശാസ്ത്രീയമായി നിർണ്ണയിച്ചു ആരോഗ്യപരിപാലനത്തിന് പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യസർവ്വകലാശാല വൈസ് ചാൻസലർ ഡോ. M. K. C നായർ അഭിപ്രായപ്പെട്ടു. നാട്ടറിവുകൾ നമ്മുടെ അമൂല്യ ശേഖരങ്ങളാണ്. അവയിൽനിന്ന് ശാസ്ത്രത്തിന്റെ പിൻബലത്തോടെ പ്രചരിപ്പിക്കണം. കനകക്കുന്നിലെ സൂര്യകാന്തിയിൽ നടന്നുവരുന്ന അനന്തപുരി ചക്കമഹോത്സവത്തോടനുബന്ധിച്ചു നടന്ന നാട്ടറിവ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.സിസ വൈസ് പ്രസിഡന്റ് അജിത് വെണ്ണിയൂർ അധ്യക്ഷനായിരുന്നു. സ്വാമി നിർമലാനന്ദഗിരി മഹാരാജ് പഠന കേന്ദ്രം ഫെസിലിറ്റേറ്റർ അമ്പലമേട് കെ. രവീന്ദ്രനാഥൻ, സിദ്ധ-ആയൂർവേദ ആചാര്യൻ മലയാറ്റൂർ സുകുമാരൻ വൈദ്യർ, നാട്ടുചികിത്സ വിദഗ്ധൻ ചേർത്തല മോഹനൻ വൈദ്യർ എന്നിവർ വിഷയാവതരണം നടത്തി. ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ജനറൽ സെക്രട്ടറി എൽ. പങ്കജാക്ഷൻ, പി. വൈ. അനിൽകുമാർ എന്നിവർ സംസാരിച്ചു